ജീവിതത്തിൽ താഴ്ചകൾ വരുമ്പോൾ ആത്മഹത്യ ചെയ്യുന്ന ഭീരുക്കൾ ആയിട്ടുള്ള നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്… എന്നാൽ നായ്ക്കളുടെ കാര്യം ആണെങ്കിലോ??? മൃഗങ്ങൾ ആത്മഹത്യ ചെയ്യുമോ??? അതും പ്രത്യേക ഒരു സ്ഥലത്ത് വെച്ച് ആണെങ്കിലോ??? അങ്ങനെ ഒരു സ്ഥലമുണ്ട്…
സ്കോട്ട്ലാൻഡിലെ ഗ്ലാസ് ഗോ പട്ടണത്തിൽ നിന്നും ഏതാണ്ട് അര മണിക്കൂർ യാത്ര ചെയ്താൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഓവർ ടൗൺ പട്ടണത്തിൽ എത്താം. രണ്ടാം ലോകമഹായുദ്ധത്തിൽ രക്ഷപ്പെട്ട പട്ടാളക്കാർക്ക് ഉള്ള അഭയ സ്ഥലമായും ആശുപത്രിയായും ഈ കെട്ടിടം അറിയപ്പെടുന്നു. പല സിനിമകളുടെ ഷൂട്ടിങ്ങിന് വേണ്ടിയും ഈ കെട്ടിടം വേഷമിട്ടിട്ടുണ്ട്.
ഈ മാളികയുടെ ചുറ്റും ആയിട്ടും ഒരു പാലമുണ്ട്. ഓവർ ടൗൺ പാലം. 1895 നിർമ്മിക്കപ്പെട്ടു. തുടക്ക കാലങ്ങളിൽ ഈ പാലത്തിനെ കുറിച്ച് അമാനുഷികം ആയിട്ടോ അവിശ്വസനീയ ആയതോ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി ആയതോടെ പ്രശ്നങ്ങൾ കണ്ടുതുടങ്ങി.
പാലത്തിൽ കൂടെ സഞ്ചരിക്കുന്ന പട്ടികൾ യാതൊരു കാരണവുമില്ലാതെ പാലത്തിൽ നിന്നും താഴോട്ട് ചാടി ആത്മഹത്യ ചെയ്യാൻ തുടങ്ങി….!!!!ആളുകൾ ഓവർ ടോൺ പാലത്തിലെ മരണത്തിന്റെ പാലം എന്നു വിളിക്കാൻ തുടങ്ങി… കഴിഞ്ഞ 50 വർഷത്തിനിടെ 600 പട്ടികളാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ 60 പട്ടികൾ മരണപ്പെട്ടു. രക്ഷപ്പെട്ടവരിൽ ചില പട്ടികൾ വീണ്ടും പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു….!!പാലത്തിൽ നിന്നുള്ള ഈ ചാട്ടങ്ങൾ ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. പാലത്തിനടിയിലെ കൊടുത്തിരിക്കുന്ന പാറക്കെട്ടുകൾക്കിടയിൽ ലേക്കാണ് പട്ടികൾ ചാടുന്നത്…! നീണ്ട മൂക്കുള്ള വേട്ടക്ക് ഉപയോഗിക്കുന്ന ഉയർന്ന ഗ്രഹണ ശേഷിയുള്ള പട്ടികൾ മാത്രമാണ് ഇവിടെ ആത്മഹത്യക്ക് ശ്രമിക്കുന്നത്..!എല്ലാ പട്ടികളും ചാടിയത് പാലത്തിന്റെ ഇടതുവശത്തുള്ള അവസാനത്തെ രണ്ട് കൊത്തളങ്ങളിൽ നിന്നാണ്. ഈ ചാട്ടങ്ങൾ എല്ലാം തെളിഞ്ഞ അന്തരീക്ഷം ഉള്ളപ്പോൾ ആണ്.
മൃഗങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യാറില്ല… തികച്ചും അവിശ്വസനീയമായ ഈ പ്രവണതക്ക് പിന്നിലെ രഹസ്യം അറിയാൻ പല പഠനങ്ങൾ വന്നു… നീർ നായ്ക്കളുടെയും അണ്ണാ നിന്നെയും സാന്നിധ്യവും അടുത്തുള്ള ഫാക്ടറിയിൽ നിന്നുള്ള തരംഗങ്ങൾ ആണെന്നും ഊഹാപോഹങ്ങൾ വന്നു. എങ്കിലും ഈ വിഷയത്തെക്കുറിച്ച് യഥാർത്ഥ ഉത്തരം ഇന്നും ചുരുളഴിയാതെ കിടക്കുന്നു…..