33 കോടി ജനങ്ങൾ താമസിക്കുന്ന ഒരു വലിയ രാജ്യത്തെ ഒരു പട്ടണത്തിൽ ഒരാൾ മാത്രം താമസിക്കുന്നു….. അവർ തന്നെയാണ് ആ പട്ടണത്തിന്റെ മേയർ, ആ പട്ടണത്തിലെ ലൈബ്രറിയൻ, ആ രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ബിയർ പാർലറിന്റെ ഉടമ, പ്രാദേശിക ഭരണകൂടത്തിന്റെ ഗുമസ്തൻ, ട്രഷറർ,….
ഇതെല്ലാം ഒരു സ്വപ്നമാണെന്നു തോന്നുന്നുണ്ടോ…?!!!!
എന്നാൽ ഇങ്ങനെ ഒരാളും ഒരു പട്ടണവും ഉണ്ട്. അമേരിക്കയിലെ Nebraska സംസ്ഥാനത്തിലെ monowi എന്ന ഗ്രാമവും എൽസി Eiler ഉം ആണ് താരങ്ങൾ.
ഒരുകാലത്ത് 150 പരം ആളുകൾ താമസിച്ചിരുന്ന ഒരു പട്ടണമായിരുന്നു മോനോവി. പക്ഷേ ഇപ്പോൾ എൽസി മാത്രം… ചില പ്രേത പിശാചുക്കളുടെ കഥകൾ എൺപതുകളിൽ ഇവിടെ പ്രചരിച്ചിരുന്നു..
സ്കൂൾ, പോസ്റ്റ് ഓഫീസ്, ചർച്ച്, ബാർ, ജയിൽ….. അങ്ങനെ ഒരു നഗരത്തിനു വേണ്ട എല്ലാം തന്നെ ഉണ്ടായിരുന്നു എൽസിയുടെ ചെറുപ്പകാലത്ത്….
1934 ൽ ആയിരുന്നു എൽസിയുടെ ജനനം. സ്കൂൾ പഠനകാലത്ത് റൂഡി എന്നയാളുമായി പ്രണയത്തിലായി.
1950 കളിൽ കൊറിയൻ യുദ്ധത്തിൽ റൂഡി പങ്കെടുക്കാൻ പോയി. ആ സമയത്ത് തന്റെ ഏറെക്കാലം ആയിട്ടുള്ള സ്വപ്നമായ എയർഹോഴ്സസ് ജോബ് നു വേണ്ടി cansa city യിലേക്ക് എൽസി പോയി. പിന്നീട് റൂഡി തിരിച്ചുവരികയും 1953 ൽ ഇരുവരും മോനോവി ൽ വെച്ച് വിവാഹിതർ ആവുകയും ചെയ്തു.
സാമ്പത്തിക മാന്ദ്യം മൂലം ആളുകൾ മോനോവി വിട്ട് മറ്റു പട്ടണങ്ങളിൽ ജോലി ആവശ്യം മൂലം പൊയ്ക്കൊണ്ടിരുന്നു.. ഇതില് റൂഡിയുടെയും എൽസ യുടെയും രണ്ടു മക്കളും ഉണ്ടായിരുന്നു.1980 ആയപ്പോഴേക്കും മോനോവിയിൽ 18 ആൾക്കാർ മാത്രമായി. പിന്നീട് 2000 ആയപ്പോഴേക്കും രണ്ടുപേർ മാത്രമായി ചുരുങ്ങി. എൽസയും ഭർത്താവ് റൂഡിയും.2004 ൽ റൂഡി മരണപ്പെട്ടു. ഇപ്പോൾ ആ ഗ്രാമത്തിൽ എൽസി മാത്രം….