ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കൃത്രിമ ജലപാത കളിൽ ഒന്നാണ് പനാമകനാൽ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് പസഫിക് സമുദ്രത്തിലേകും, തിരിച്ചും സഞ്ചരിക്കാൻ കൂറ്റൻ കപ്പലുകൾ തിരഞ്ഞെടുക്കുന്ന കുറുക്കുവഴിയാണ് ഇത്. എന്നാൽ ഒരൊറ്റ തവണ കടക്കുന്നതിന് വലിയ കപ്പലുകൾ ഒരു കോടിയിലധികം രൂപയാണ് ടോൾ ആയി നൽകേണ്ടത്. എന്നിട്ടും പ്രതിവർഷം പതിനയ്യായിരത്തോളം കപ്പലുകൾ പനാമകനാൽ വഴി കടന്നു പോകുന്നു. അതായത് പ്രതിദിനം ശരാശരി നാല്പതിലധികം കപ്പലുകൾ. കപ്പലുകൾ ഇത്രയധികം പണം ടോള് നൽകി എന്തുകൊണ്ടാണ് ഈ മാർഗം തന്നെ തിരഞ്ഞെടുക്കുന്നത്.???!!.
ഏറ്റവും കുറഞ്ഞ ദൈർഘ്യ പാത സാധ്യമാക്കുന്നതിന് കൂടെ മാത്രമേ കപ്പലുകൾക്ക് ഉൽപ്പന്നങ്ങൾ വേഗത്തിലും കുറഞ്ഞ ചെലവിലും വിപണിയിലെത്തിക്കാൻ ആവൂ. ഇവിടെയാണ് പനാമകനാൽ ഇന്റെ പ്രസക്തി ഉയരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും പസഫിക് സമുദ്രത്തിലേക്ക് തിരിച്ചും കടക്കാനുള്ള ഏറ്റവും എളുപ്പമാർഗമാണ് പനാമകനാൽ. പനാമ കനാൽ നിർമ്മിക്കപ്പെടുന്നതിനെ മുമ്പ് കപ്പലുകൾക്ക് സൗത്ത് അമേരിക്ക ചുറ്റി മാത്രമേ ഇത് സാധ്യമാകും ആയിരുന്നുള്ളൂ.
82 കിലോമീറ്റർ നീളമുള്ള കനാൽ കടക്കാനായി കപ്പലുകൾക്ക് വെറും 10 മണിക്കൂർ മാത്രം മതി. കനാലിലൂടെ അല്ലെങ്കിൽ കപ്പലുകൾക്ക് ശരാശരി 15 ദിവസം എങ്കിലും അധികം വേണ്ടിവരും. ഇത്രയും ദിവസത്തെ ഇന്ധന ചെലവും ജീവനക്കാരുടെ ശമ്പളവും കപ്പലിനെ ചാർട്ടേഡ് ഫീസ് കണക്കാക്കിയാൽ വൻതുകയാണ് വരുക. ഈ തുകയുടെ ഒരംശം മാത്രമാണ് പനാമകനാൽ വഴി പോകുന്നതിന് നൽകേണ്ട ടോൾ. ചരക്കു ഗതാഗതത്തിന് ചെലവ് കുറയ്ക്കാനാകും എന്നതുകൊണ്ട് തന്നെ ഷിപ്പുകൾ ഈ വഴി മാത്രമാണ് തിരഞ്ഞെടുക്കുക. എന്നാൽ ചരക്ക് കപ്പലുകൾക്ക് പുറമേ ക്രൂയിസ് ഷിപ്പ്കളും യുദ്ധ കപ്പലുകളും വരെ ഈ പാത തിരഞ്ഞെടുക്കാറുണ്ട്. ക്രൂയിസ് ഷിപ്പ് കളിൽ സഞ്ചാരികളുടെ എണ്ണം അനുസരിച്ചാണ് ടോൾ കണക്കാക്കുക. 4500 പേരെ വഹിച്ച ഒരു ക്രൂസ് ഷിപ്പ് പനാമകനാൽ വഴി കടക്കുമ്പോൾ ആളൊന്നിന് 150 ഡോളർ ടോൾ ആയി നൽകണം. അപ്പോൾ ഏകദേശം അഞ്ചു കോടി രൂപയോളമാണ് ടോൾ ആയി നൽകേണ്ടത്.
ഇതുകൊണ്ടുതന്നെ പനാമ എന്ന ഒരു രാജ്യത്തിന്റെ ത്തിന്റെ ജിഡിപിയുടെ 12 ശതമാനവും പനാമകനാൽ ഇന്റെ സംഭാവനയാണ്. ഇന്ന് ലോകത്ത് നിലനിൽക്കുന്നതിൽ ദീർഘവീക്ഷണത്തോടെ കൂടി നിർമ്മിച്ച ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് പനാമകനാൽ എന്നതിൽ സംശയമേതുമില്ല..