മെക്‌സിക്കോയിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു സ്ത്രീ സ്വന്തമായി സിസേറിയന്‍ ചെയ്തു. അതും കറി കത്തി ഉപയോഗിച്ച്! അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നത് വൈദ്യ ലോകത്തെ ഞെട്ടിക്കുന്ന ഒന്നാണ്. ഇനിസ് രമിരെസ് പേരെസ് (Ines Ramirez perez) എന്ന 40 വയസ്സുകാരിയാണ് ഈ ജീവിത കഥയിലെ നായിക. മെക്‌സിക്കോയിലെ വൈദ്യുതിയും ടെലിഫോണ്‍ സൗകര്യവും ഇല്ലാത്ത ഗ്രാമമായ ഓസേക്ക (oaxca)യില്‍ ആണ് സംഭവം. അവര്‍ക്ക് ഏഴ് കുട്ടികള്‍ ആയിരുന്നു. 2000 മാര്‍ച്ച് അഞ്ചിന് അവരുടെ അടുത്ത പ്രസവത്തിന് സമയം ആവുകയും വേദന വരികയും ചെയ്തു. അര്‍ദ്ധ രാത്രി ആയതിനാലും ഭര്‍ത്താവ് സ്ഥലത്ത് ഇല്ലാത്തതിനാലും വൈദ്യസഹായം തേടാന്‍ കഴിഞ്ഞില്ല. രണ്ടു വര്‍ഷം മുമ്പ് അവരുടെ ഒരു കുട്ടി സിസേറിയന്‍ സൗകര്യം ലഭിക്കാതെ മരിച്ചിരുന്നു. തുടര്‍ന്ന് സാധാരണ പ്രസവം സാധ്യമല്ലായിരുന്നു. അടുത്ത കുഞ്ഞിനും അതേ ദുര്‍ഗതി സംഭവിക്കുമോ എന്ന ഭയപ്പാടില്‍ എന്തും നേരിടാനുള്ള മാതൃത്വ പ്രേരണയില്‍ രമിരെസ് ധൈര്യപൂര്‍വ്വം വയറുകീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്തു ഗര്‍ഭപാത്രത്തില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം ഗര്‍ഭപാത്രം കീറി മുറിച്ചു ആണ്‍കുഞ്ഞിനെ കാലുപിടിച്ചു പുറത്തെടുത്തു. ശേഷം കത്രിക ഉപയോഗിച്ച് പൊക്കിള്‍കൊടി വേര്‍പെടുത്തുകയും തന്റെ ആന്തരിക അവയവങ്ങള്‍ ഉള്ളിലോട്ട് തള്ളി വെക്കുകയും ചെയ്തു.
ആ സമയം മൂത്ത മകന്‍ എട്ടുവയസ്സുകാരന്‍ ബേണീറ്റോ (benito ) ഒരു നഴ്‌സിനെയും ഒരു പുരുഷ സഹായിയെയും കൊണ്ടുവരികയും ചെയ്തു. വീട്ടില്‍ വെച്ച് തന്നെ വീട്ടിലെ സൂചിയും നൂലും ഉപയോഗിച്ച് തുന്നിക്കെട്ടി ഒരു മിനി ബസ്സില്‍ അമ്മയെയും കുഞ്ഞിനെയും ക്ലിനിക്കിലേക്ക് കൊണ്ടുപോവുകയും അവിടന്ന് സാന്‍ പെതോയില്‍ ഉള്ള ഹോസ്പിറ്റലിലേക്ക് പോവുകയും ചെയ്തു. അവിടന്ന് അവളുടെ ആദ്യ പ്രസവ ശസ്ത്രക്രിയ നടന്നതു പ്രസവം കഴിഞ്ഞു 16 മണിക്കൂറിനുശേഷം ആയിരുന്നു. അത്രയും സമയം ആന്തരാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്തതും അമ്മ ജീവനോടെ കഴിഞ്ഞതും ഞെട്ടിക്കുന്നതാണ്.