കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) പോസ്റ്റിലേക്കുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറത്തിറങ്ങി. ഉദ്യോഗാർത്ഥികൾക്ക് കേരള പി എസ് സി വെബ്സൈറ്റ് https://thulasi.psc.kerala.gov.in/thulasi/ മുഖാന്തരം 2022 ജനുവരി അഞ്ചാം തീയതി ബുധനാഴ്ച അർധരാത്രി 12 മണിവരെ അപേക്ഷിക്കാം.
കാറ്റഗറി നമ്പർ : 553/2021
വകുപ്പ് : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
ഉദ്യോഗപ്പേര് : സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ )
ശമ്പളം : ₹ 41600-82400
ഒഴിവുകളുടെ എണ്ണം : 131
( നിലവിൽ കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിലെ അഡ്വൈസുകളുടെ എണ്ണം : 769 )
പ്രായപരിധി :18-36. ഉദ്യോഗാർത്ഥികൾ 02-01-1985 നും 01-01-2003നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). SC/ST, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
യോഗ്യതകൾ : (1) പൊതു യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
(2) സാങ്കേതിക യോഗ്യതകൾ
എഐസിടിഇ അംഗീകരിച്ച മൂന്നു വർഷത്തെ റെഗുലർ /പാർട്ട് ടൈം ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായിരിക്കണം.
മുകളിൽ പറഞ്ഞ സാങ്കേതിക യോഗ്യതകളെക്കാൾ ഉയർന്ന യോഗ്യതയുള്ള (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി) ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
കുറിപ്പ് : ഭിന്നശേഷി വിഭാഗക്കാർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല
നിയമന രീതി : നേരിട്ടുള്ള നിയമനം
Click here to download official notification
Source : Kerala Public Service Commission